
തിരുവനന്തപുരം: തുമ്പയില്‍ കടല്‍ക്ഷോഭത്തില്‍ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. രാവിലെ തുമ്പയില്‍ നിന്ന് കടലില്‍ പോയ വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍പെട്ട് മറിയുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡും തീരദേശ പോലീസും സ്ഥലത്തെത്തി. വിഴിഞ്ഞത്തുനിന്നുള്ള തിരിച്ചില്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്ക് ഉള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.






