
യോഗാ ഗുരു ബാബാരാംദേവിന്റെ ഷെഡ്ഡില്‍ കിടക്കുന്നത് ലക്ഷങ്ങള്‍ വില വരുന്ന അനേകം ആഡംബര കാറുകളാണ്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന രാംദേവിന്റെ വീഡിയോയില്‍ അദ്ദേഹം ലാന്റ് റോവര്‍ ഡിഫന്റര്‍ 130 ല്‍ യാത്ര ചെയ്യുന്നതായി കാണാം.
കാര്‍ അദ്ദേഹത്തിന്റേതാണോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും 1.41 കോടി വില വരുന്ന കാറിലാണ് യോഗാഗുരുവിന്റെ കറക്കം. കാര്‍ രാംദേവിന്റേതായാലും അല്ലെങ്കിലും രാംദേവിന്റെ ഗാരേജില്‍ കിടക്കുന്ന കാറുകളുടെ വിശേഷം കേട്ടാല്‍ വാഹനപ്രേമികളുടെ കണ്ണു തള്ളും.
പല നിറത്തിലും ആകൃതിയിലും സൗന്ദര്യത്തിലുമുള്ള കാറുകളാണ് ഗാരേജില്‍ കിടക്കുന്നത്. സെഡോണാ റെഡ്, സാന്റോരിനി ബ്ളാക്ക്, യുലോംഗ് വൈറ്റ്, സിലിക്കോണ്‍ സില്‍വര്‍, ഈഗര്‍ ഗ്രേ, കാപാത്തിയന് ഗ്രേ, ഫ്യുജി വൈറ്റ്, ഗോന്ദ്വാനാ സ്റ്റോണ്‍, ടാസ്മാന് ബ്ളൂ, ലാന്റാവു ബ്രൊസ്, ഹക്കൂബാ സില്‍വര്‍, പാന്ഗിയാ ഗ്രീന്‍ എന്നിവ അദ്ദേഹത്തിന്റെ ഗാരേജില്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമേയാണ് ഡിഫന്‍ഡര്‍ കാറും. ഡിഫന്‍ഡറിന്റെ രണ്ടു കാറുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത് ഡിഫന്‍ഡര്‍ 90, ഡിഫന്‍ഡര്‍ 110. 340 എംഎം നീളം വരുന്ന കാര്‍ എട്ടു സീറ്റര്‍ വാഹനമാണ്.






