
‘മാളികപ്പുറം’ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് ദേവനന്ദ. സിനിമയിലെ കേന്ദ്രകഥാപാത്രമായി എത്തിയ കുട്ടിത്താരം പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുത്തു. ദേവനന്ദയുടെ നിഷ്കളങ്കമായ ചിരിയും സംസാരവുമൊക്കെ പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്നതാണ്. ഇപ്പോഴിതാ പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് മാളികപ്പുറമായ ദേവനന്ദ. ശബരിമലയില്‍ നിന്നുള്ളൊരു വീഡിയോയ്ക്കൊപ്പം ഇനി സ്വാമിയെക്കാണാൻ 40 വര്‍ഷം കാത്തിരിക്കണമെന്നും സ്വാമിയെ കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും വലുതാണെന്നും ദേവനന്ദ കുറിച്ചു. ‘ഇനി സ്വാമിയേ കാണാൻ 40 വര്‍ഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയില്‍ പോയി ഭഗവാനെ കണ്ടപ്പോള്‍’... കുട്ടിത്താരം കുറിച്ചു. അയ്യപ്പനെ ഏറെ ആരാധിക്കുന്ന ദേവനന്ദ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറത്തില്‍ അഭിനയിച്ചത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ തഴഞ്ഞെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വളരെ പക്വതയാര്‍ന്ന മറുപടി ദേവനന്ദ നല്‍കിയിരുന്നു. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേര് മത്സരിക്കുമ്പോള്‍ ഒരാള്‍ക്കു മാത്രമാണ് അവാര്‍ഡ് ലഭിക്കുന്നതെന്നുമായിരുന്നു ദേവനന്ദയുടെ പ്രതികരണം.






