
മകള്‍ അരിയാനയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി ആര്യയും സയേഷയും. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. പിറന്നാളിനിടെ രസകരമായ ഒരു വിശേഷത്തെക്കുറിച്ചും സയേഷ പറയുന്നുണ്ട്. മകള്‍ അരിയാനയുടെ പിറന്നാളിനു കത്തിച്ച അതേ കാന്‍ഡില്‍ തന്നെയായിരുന്നു സയേഷയുടെ രണ്ടാം പിറന്നാളിനും ഉപയോഗിച്ചത്. 24 വര്‍ഷം തന്റെ അമ്മ ഈ കാന്‍ഡില്‍ നിധപോലെ സൂക്ഷിച്ചെന്നും സയേഷ പറയുന്നു.
2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. ഇവരുടെ വിവാഹം അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന് ബാനു വെളിപ്പെടുത്തിയിരുന്നു.
ഗളിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ കാപ്പാനിലും ഇരുവരും ഒന്നിച്ചെത്തി.






