
ലാന്‍ഡ്സ്കേപ്പ് മോഡ് ഇനി മുതല്‍ വാട്ട്സ്ആപ്പ് വീഡിയോ കോളില്‍ ലഭ്യമാകും. ഇത് വാട്ട്സ്ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു ഫീച്ചറാണ് വീഡിയോ കോള്‍. ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്സാപ്പിനെ സംബന്ധിച്ച പ്രസ്തവന പുറത്തിറക്കിയത്.
നേരത്തെ അജ്ഞാത കോളര്‍ ഫീച്ചര്‍ സൈലന്റ് ആക്കുന്ന സൈലന്‍സ് അണ് നോണ്‍ കോളേഴ്സ് ഫംഗ്ഷന് ഉടനെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്‍കമിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. ഇത് വഴി സ്പാം കോളുകളും തടയാനും സാധിക്കും. വാട്ട്സ്ആപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിര്‍ദേശിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് കോളില്‍ 15 പേരെ വരെ ഒരേ സമയം ആഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചാറ്റ് ലോക്ക് അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്പിന്റെ ഫീച്ചറാണ് . ഈ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്ടാക്ടുകള്, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നതില്‍ പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാനാകും.
അവരുടെ വിരലടയാളമോ പാസ്കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.






