ഇലക്ട്രിക് വാഹന ഉടമകള്‍ക്കും വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവരെയും ആശങ്കയിലാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. വളരെ ചൂടുള്ള സാഹചര്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചിനെ ബാധിക്കുമെന്നുള്ള പഠനമാണ് പുറത്ത് വന്നിരിയ്ക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്ത ഇലക്ട്രിക് മോഡലുകളുടെ (ഇവി) ഡ്രൈവിംഗ് റേഞ്ച് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഡ്രൈവിംഗ് പാറ്റേണ്‍ മുതല്‍ എയര്‍ കണ്ടീഷനിംഗ് മുതല്‍ വാഹനത്തിലുണ്ടാവുന്ന ഭാരം വരെ ഒരു ഇവി ബാറ്ററിയെ നേരിട്ട് ബാധിക്കും.
ബാഹ്യമായതോ അല്ലെങ്കില്‍ ആംബിയന്റ് ടെംപ്രേച്ചറുമെല്ലാം റേഞ്ചിന്റെ കാര്യത്തില്‍ ഒരു പങ്കുവഹിക്കുന്നുവെന്ന് കുറച്ച് കാലമായി അറിയാമെങ്കിലും വളരെ ചൂടുള്ള താപനില കണക്കുകള്‍ വാഹനത്തിന്റെ റേഞ്ച് ഗണ്യമായി കുറയ്ക്കുമെന്നാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതിശൈത്യവും ചുട്ടുപൊള്ളുന്ന ചൂടും ഒരു ഇവിയുടെ റേഞ്ചിനെ ദോഷകരമായി ബാധിക്കും. 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില ചില ഇവികളുടെ റേഞ്ച് 31 ശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സിയാറ്റില്‍ ആസ്ഥാനമായുള്ള റിക്കറന്റ് നടത്തിയ ഒരു പുതിയ പഠനം എടുത്തുകാണിക്കുന്നത്.
പഠനത്തിന് വിധേയമാക്കിയ ഇലക്ട്രിക് വാഹനങ്ങള്‍ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉയര്‍ന്ന താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ അധികം ഡ്രൈവിംഗ് റേഞ്ച് കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു. ഇവികള്‍ക്കായുള്ള ഓണ്‍ലൈന്‍ റീട്ടെയില്‍ ചാനലായ റിക്കറണ്ട് (Recurrent) നടത്തിയ പഠനം പരിമിതമായ ഡാറ്റകളെ അടിസ്ഥാനമാക്കി ളള്ളതാണെങ്കിലും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഓപ്ഷനുകളുടെ ഉടമകള്‍ക്ക് സുപ്രധാന ഉള്‍ക്കാഴ്ച്ചകള്‍ നല്കാന് ഈ കണ്ടെത്തലുകള്‍ക്ക് കഴിഞ്ഞേക്കാമെന്നതാണ് ശ്രദ്ധേയം.

Comments