
ബാര്‍ബഡോസ്: ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കേ സഞ്ജു സാംസണ് കളിക്കുമോ എന്ന് ആകാംഷയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ച ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് ഇടം കിട്ടിയിരുന്നില്ല. ്
തുടര്‍ജയം കണ്ടെത്തി പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുന്ന ഇന്ത്യ സഞ്ജുവിന് അവസരം നല്‍കുമോ എന്നാണ് അറിയേണ്ടത്. ആദ്യ മത്സരത്തില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏകദിനത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സൂര്യകുമാര്‍ 25 പന്തുകളില്‍ 19 റണ്‍സെടുത്ത് പുറത്തായി. ഇന്ന് പരീക്ഷണത്തിന് രോഹിത് ശര്‍മ തയ്യാറായാല്‍ സഞ്ജു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടും.
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ പരമ്പരയിലെ മികച്ച പ്രകടനം നിര്‍ണ്ണായകമാണെന്നിരിക്കേ അവസരം കിട്ടാതെ പോകുന്നത് താരത്തിന്റെ ലോകകപ്പ് അവസരത്തെയും ബാധിക്കും. സഞ്ജുവിന് അവസരം നല്‍കണമെന്ന് ശക്തമായി മുറവിളിയുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാറിനെ ഇറക്കാനാണ് രോഹിത് ശര്‍മ്മ താല്‍പ്പര്യപ്പെട്ടത്. സൂര്യ ഈ മത്സരത്തില്‍ സഞ്ജുവിന്റെ ജഴ്സിയില്‍ ഇറങ്ങിയത് കൗതുകമായിരുന്നു.
തന്റെ ജഴ്സി പാകമാകാതെ വന്നതിനെ തുടര്‍ന്നാണ് സൂര്യ സഞ്ജുവിന്റെ ജഴ്സിയില്‍ കളത്തിലെത്തിയത്. സഞ്ജുവിന്റെ ജേഴ്സിയണിഞ്ഞ് സൂര്യയെത്തിയത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. സൂര്യക്ക് നല്കിയ മാച്ച് ഡേ ജേഴ്സി മീഡിയം സൈസിലുള്ളതായിരുന്നു. മത്സരത്തിന്റെ തലേദിവസമാണ് സൂര്യ തന്റെ ജേഴ്സിയുടെ വലുപ്പ പ്രശ്നത്തെക്കുറിച്ച് ടീം മാനേജ്മെന്റിനെ അറിയിക്കുന്നത്. സ്വന്തം ജേഴ്സിയണിഞ്ഞ് ഫോട്ടോഷൂട്ട് ചെയ്യുമ്പോഴാണ് താരത്തിന് അബദ്ധം മനസ്സിലായത്. ലാര്‍ജ്ജ് സൈസാണ് താരത്തിന് വേണ്ടയിരുന്നത്.




