
സിനിമ നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് മിമിക്രി കലാകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന് ജീവിതത്തിലേക്ക് സാവധാനം മടങ്ങിവരികയാണ്. മുഖത്തും കൈകളിലും സാരമായി പരിക്കേറ്റ മഹേഷ് രണ്ടാഴ്ച കാലത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
അപകടത്തില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുഖത്തിനും മൂക്കിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തകര്‍ന്നുപോയ പല്ലുകള്‍ നേരെയാക്കി പഴയ പുഞ്ചിരി വീണ്ടെടുത്തിരിക്കുകയാണ് മഹേഷ് കുഞ്ഞുമോന്. നടന് സൈജു കുറുപ്പിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് മഹേഷ് പഴയ ജിവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചന നല്‍കിയിരിക്കുന്നത്.
ശബ്ദാനുകരണ കലയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മഹേഷ് കുഞ്ഞുമോന് നിരവധി സിനിമകളില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഡബ് ചെയ്തും ശ്രദ്ധനേടിയിട്ടുണ്ട്.






