വന്യമൃഗങ്ങളുടെ രസകരമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം ചിമ്പാന്‍സികളുടെ മനോഹരമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്. വേട്ടക്കാരില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി പുതിയ കുടുംബത്തിലേക്ക് എത്തുകയും മറ്റ് ചിമ്പാന്‍സികള്‍ കെട്ടിപ്പിടച്ച് സ്വാഗതം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണിത്.
ബെക്ലി എന്ന് മൃഗസംരക്ഷകര് പേരിട്ട ചിമ്പാന്‍സിയാണ് പുതിയ കൂട്ടുകെട്ടിലേക്ക് കടന്നത്. ലിബറിയ ചിമ്പ് റെസ്ക്യൂ പ്രൊട്ടക്ഷന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുടുംബത്തോടെ ജീവിച്ചിരുന്ന ബെക്ലിയെ വേട്ടക്കാര്‍ പിടികൂടുകയും അവരില്‍നിന്ന് മൃഗസംരക്ഷകര് അവനെ രക്ഷപ്പെടുത്തുകയുമായിരുന്നു. പരിപാലനത്തിനൊടുവില്‍ അവനെ സംരക്ഷണമേഖലയിലേക്ക് തുറന്നുവിട്ടപ്പോള്‍ ഇരുകൈയും നീട്ടിയാണ് മറ്റ് ചിമ്പാന്‍സികള്‍ സ്വീകരിച്ചത്. കെട്ടിപ്പിടിച്ചും വാരിപ്പുണര്‍ന്നും ബെക്ലിയെ അവര്‍ സ്നേഹിച്ചു. ശേഷം അവനെ ചേര്‍ത്തുപിടിച്ച് അകത്തേക്ക് പോവുകയായിരുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ചിമ്പാന്‍സികളുടെ ഈ സ്നേഹ പ്രകടനങ്ങള്‍ കണ്ട് നിരവധി ആളുകളാണ് കമന്റുകള്‍ നല്‍കിയത്.

Comments