
ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ സ്വപ്നമാണുള്ളത്. ചിലര്‍ക്ക് വളരെ വേഗം തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇതിനൊക്കെ കാലതാമസം എടുത്തെന്നുവരും. എന്തു തന്നെയായാലും ജീവിതാഭിലാഷങ്ങള്‍ നിറവേറുമ്പോള്‍ കിട്ടുന്ന സന്തോഷവും ആവേശഷവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇത്തരത്തില്‍ തന്റെ ഏറെക്കാലത്തെ ആഗ്രഹം നിറവേറിയ ഒരു വയോധികന്റെ ആനന്ദ പ്രകടനങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
@Figen എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതില്‍ പ്രായമായ ഒരാള്‍ ഒരു ഗ്രേ ലംബോര്‍ഗിനിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കാണാം. അയാളുടെ മുഖത്ത് തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യം സ്വന്തമാക്കിയതിന്റെ സന്തോഷവും ആവേശവും ഒക്കെ കാണാം. അതുപോലെ കാറില്‍ നിന്നും കുറച്ച് കഷ്ടപ്പെട്ടാണ് അയാള്‍ പുറത്ത് ഇറങ്ങുന്നത്. പിന്നാലെ, നിലത്തേക്ക് വീഴുന്നതും കാണാം. ശേഷം അയാള്‍ ആവേശത്തോടെ തന്റെ കൈ നിലത്ത് മൂന്ന് തവണ ആഞ്ഞടിക്കുന്നുണ്ട്. ലംബോര്‍ഗിനി സ്വന്തമാക്കിയ എല്ലാ സന്തോഷവും ആ സമയത്ത് അദ്ദേഹത്തിന്റെ മുഖത്തുണ്ട്. ഇത് കാണുന്ന കാഴ്ചക്കാരെയും ഏറെ സന്തോഷിപ്പിക്കാന്‍ വീഡിയോയ്ക്ക് കഴിയുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറലായത്. ഇതിനോടകം ട്വിറ്ററില്‍ ആറ് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട നെറ്റിസണ്‍സ് തങ്ങളുടെ അഭിപ്രായങ്ങളും പറഞ്ഞു. മിക്കവരും ഇത് മനോഹരമായ കാഴ്ചയാണ് എന്നും അഭിപ്രായപ്പെട്ടു. ഇങ്ങനെ ഒരു ലംബോര്‍ഗിനി സ്വന്തമാക്കാന്‍ പെട്ടെന്ന് റിട്ടയര്‍ ആയെങ്കില്‍ എന്ന് വരെ തോന്നുന്നു എന്നാണ് മറ്റ് ചിലര്‍ കമന്റില്‍ കുറിച്ചത്.
When you buy Lambo after retirement. pic.twitter.com/M5Z4UhDIgq
— Figen (@TheFigen_) July 27, 2023






