
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് വിവാഹം. അതുകൊണ്ട് തന്നെ ആ ദിവസത്തെ ഏറ്റവും അധികം മനോഹരമാക്കാനാണ് വധുവും വരനും ഒപ്പം അവരുടെ ബന്ധുമിത്രാധികളും ശ്രമിക്കാറുള്ളത്. ഇതിനായി പലരും വ്യത്യസ്തമാര്‍ന്ന നിലയില്‍ ആയിരിക്കു വിവാഹം നടത്തുന്നത്. ചിലര്‍ പണം ചിലവഴിച്ച് വിവാഹ ചടങ്ങ് ആര്ഭാടമാക്കാന് ശ്രമിക്കും. എന്നാല്‍, മറ്റ് ചിലര്‍ ഇതില്‍ നിന്നും വ്യത്യസ്തമായി അന്നേ ദിവസം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെന്തെങ്കിലും വിവാഹ വേദിയില്‍ ചെയ്ത് ആ ദിവസം അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നു. അത്തരത്തിലൊരു വീഡിയോയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലായത്.
@thekevinryder എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഒരു വിവാഹാഘോഷത്തിനിടെ വരന്റെ വയറ്റില്‍ ചവിട്ടിയ വധു, തൊട്ടടുത്ത നിമിഷം വരന്റെ കഴുത്തിന് പിടിച്ച് എടുത്തുയര്‍ത്തി നിലത്തടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. Best Reception entrance എന്ന് വീഡിയോയില്‍ എഴുതിരിക്കുന്നു. ഒപ്പം WWE പ്രോഗ്രാമുകളിലെ സംഗീതവും കേള്‍ക്കാം. വീഡിയോയുടെ ഒപ്പം, 'സ്റ്റോണ്‍ കോള്‍ഡ് സ്റ്റീവ് ഓസ്റ്റിന്‍ സ്റ്റണര്‍ ഉള്‍പ്പെടുന്ന ഏത് വിവാഹവും എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു :)' ഇങ്ങനെ കുറിച്ചിരിക്കുന്നു. WWE യുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഫിനിഷര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റീവ് ഓസ്റ്റിന്റെ 'സ്റ്റോണ്‍ കോള്‍ഡ് സ്റ്റണ്ണര്‍' രീതി WWE ആരാധകര്‍ക്കിടയിലെ ഹിറ്റ് ഐറ്റങ്ങളിലൊന്നാണ്, വധുവിന്റെയും. തന്റെ വിവാഹ റിസപ്ഷന് അവിസ്മരണീയമാക്കാന്‍ വധു തെരഞ്ഞെടുത്തതും സ്റ്റീവ് ഓസ്റ്റിന്റെ 'സ്റ്റോണ്‍ കോള്‍ഡ് സ്റ്റണ്ണര്‍' ടെക്നിക്ക് തന്നെ. വരന് 'കട്ടയ്ക്ക്' നിന്നതോടെ കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായൊരു വിവാഹ റിസപ്ഷനായി അത് മാറി.
വളരെപ്പെട്ടന്ന് തന്നെ വീഡിയോ ആളുകളെ ആകര്‍ഷിച്ചു. മിക്ക കാഴ്ചക്കാരും തങ്ങളുടെ സന്തോഷം അറിയിക്കാനായി ചിരിക്കുന്ന ഇമോജികള്‍ കൊണ്ട് കമന്റ് ബോക്സ് നിറച്ചു. എന്നാല്‍ ചില പാരമ്പര്യവാദികള്‍ ഇതല്‍പ്പം കടന്ന് പോയെന്ന് കുറിക്കാതിരുന്നില്ല. വീഡിയോ ഇതിനകം 17 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.






