ഒരു ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിനെ കൊണ്ടുവരാനുള്ള പുതിയ പദ്ധതിയിലാണ് മഹീന്ദ്ര. ഓഗസ്റ്റ് 15 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ അരങ്ങേറ്റം കുറിക്കുന്ന മോഡലിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഒരു ആഗോള പിക്കപ്പ് ട്രക്കിന്റെ കണ്‍സെപ്റ്റ് രൂപത്തിലായിരിക്കും വാഹനം വരിക. മഹീന്ദ്ര സ്കോര്‍പിയോ എന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പിക്കപ്പ് ട്രക്ക് ഒരുങ്ങുന്നതെന്ന് ടീസര്‍ വീഡിയോയിലൂടെ വ്യക്തമാണ്.
Z121 എന്ന കോഡ്നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാന്‍ഡേര്‍ഡ് സ്കോര്‍പിയോ N എസ്യുവിയേക്കാള്‍ നീളമുള്ള വീല്ബേസിലാവും വരിക. മഹീന്ദ്ര സ്കോര്‍പിയോ ക്ലാസിക്കിന് 2,600 മില്ലീമീറ്റര്‍ വീല്‍ബേസ് ഉണ്ട്. അതേസമയം ഈ എസ്യുവിയുടെ പിക്കപ്പ് പതിപ്പിന് 3,000 മില്ലീമീറ്ററിലധികം വീല്ബേസാവുമുള്ളത്. മഹീന്ദ്ര സ്കോര്‍പിയോ N പിക്കപ്പ് സിംഗിള്‍, ഡബിള്‍ ക്യാബ് ബോഡി ശൈലികളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ സ്റ്റാന്‍ഡേര്‍ഡ്, ട്രേ-ബാക്ക് ബെഡ് വേരിയന്റുകളിലും മോഡല്‍ വിപണനത്തിന് എത്തും.
മഹീന്ദ്ര സ്കോര്‍പിയോ N പിക്കപ്പ് ട്രക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2025-ഓടെ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എസ്യുവിയുടെ അതേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ പിക്കപ്പ് ട്രക്കിന് പങ്കിടാനാകും. ആയതിനാല്‍ തന്നെ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാങ്ങാനുമാവും. കൂടാതെ എവിടെയും കയറിചെല്ലാനാവുന്ന വിധത്തില്‍ നിര്‍മിക്കുന്നതിനാല്‍ 2WD, 4WD ഓപ്ഷനുകളില്‍ വാഹനം വരുമെന്ന് പ്രതീക്ഷിക്കാം.

Comments