
രാജസ്ഥാനിലെ ഉദയ്പൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജ്യോത ബാവ്ജി ക്ഷേത്രത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സ്ത്രീയെ കൊന്ന കെട്ടിത്തൂക്കിയതാകാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു . സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊഴിലാളികൾ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തിൽ തൂങ്ങിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിന് പിന്നിലെ ചേരിയിൽ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്. ഇവർ പച്ചക്കറി കച്ചവടക്കാരിയായാണെന്നും തിരിച്ചറിഞ്ഞു. ഇവരെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്.






