കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തില്‍ പുക. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്.
വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 ഓളം യാത്രക്കാരെ ദുബായില്‍ നിന്നു വന്ന മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.






