
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് സുചിത്ര. ഇപ്പോഴിതാ സൗഹൃദത്തെ പറ്റി നടി പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. സുചിത്രയുടെ സുഹൃത്തുക്കളായ കുട്ടി അഖിലിനും സൂരജിനും ഒപ്പമുളള ചിത്രങ്ങളാണ് സുചിത്ര പങ്കുവെച്ചത്.
‘ഫേക്കായ സുഹൃത്തുക്കള്‍ നിങ്ങളെക്കുറിച്ചുളള ഗോസിപ്പുകള്‍ വിശ്വസിക്കും എന്നാല്‍ യഥാര്‍ഥ സുഹൃത്തുക്കള്‍ നിങ്ങളെ നന്നായി അറിയുകയും നിങ്ങള്‍ക്കായി നിലകൊളളുകയും ചെയ്യും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുന്നില്ല. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരാണെന്ന് നമ്മള് മനസ്സിലാക്കുകയാണ്’-മൂവരുംഒന്നിച്ചുളള ചിത്രം പങ്കുവെച്ചുകൊണ്ട് സുചിത്ര കുറിച്ചു.
നിരവധി പേരാണ് മൂവരുടെയും സൗഹൃദത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. എന്നും എപ്പോഴും നിങ്ങളെ ഇതുപോലെ കാണാന്‍ ഇഷ്ടപ്പെടുന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.






