
ഈ ലോകത്ത് പ്രണയം എന്ന വികാരം തോന്നാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാല്‍ എല്ലാ പ്രണയവും വിവാഹത്തില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. പ്രണയത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും പതിവാണെങ്കിലും അതിരു കടക്കുമ്പോള്‍ പല ബന്ധങ്ങളും പാതിയില്‍ അറ്റുപോകാറുണ്ട്. എന്നാല്‍ ഇത് അതിജീവിക്കുന്നവരാകും ഒടുവില്‍ വിവാഹത്തില്‍ ചെന്നെത്തുന്നത്. എന്നാല്‍ ഇതിലെല്ലാം വിപരീതമായി ആത്മാര്‍ത്ഥമായ പ്രണയത്തില്‍ പങ്കാളിയെ ചതിക്കുന്നവരും നിരവധിയാണ്. എങ്കിലും വേര്‍പിരിയല്‍ അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പെട്ടെന്ന് ആ ഘട്ടം തരണം ചെയ്യാന്‍ സാധിക്കുന്നവര്‍ ഉണ്ട്. ചിലര്‍ക്ക് വര്‍ഷങ്ങള്‍ വേണം, ചിലര്‍ക്ക് പകയാവും..ചിലര്‍ക്ക് കൈവിട്ട് പോകും. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ബംഗാളില്‍ നിന്നും പുറത്തുവരുന്നത്.
ഒരു വര്‍ഷം പ്രണയിച്ച കാമുകിയെ പറ്റിച്ച യുവാവിന് കാമുകി കൊടുത്ത മുട്ടന്‍ പണിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കാമുകന് കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ കാമുകന് ചെറുതായി ഒന്ന് പിഴച്ചുപോയി. കാരണം കാമുകി അങ്ങനെ പിന്മാറാന് തയ്യാറായിരുന്നില്ല. വളരെ രഹസ്യമായിട്ടായിരുന്നു യുവാവിന്റെ വിവാഹം. എന്നാല്‍ സംഭവത്തെക്കുറിച്ച് കാമുകി അറിഞ്ഞു. നേരെ മുന്‍ കാമുകന്റെ വീട്ടിലേക്ക് പോയി.. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീടിന്റെ മുന്നില്‍ ധര്‍ണയും ആരംഭിച്ചു.
വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് പോലീസെത്തി.. തങ്ങള്‍ക്ക് ഇരു ഭാഗത്ത് നിന്നും പരാതി കിട്ടിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ കാമുകന് ഇപ്പോള്‍ അവിടെയില്ല.. പ്രശ്നം കൈവിട്ടതോടെ ഇയാള്‍ അവിടെ നിന്നോ എങ്ങോട്ടേക്കോ പോയി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അയാളുടെ വീട്ടുകാര്‍ വിസമ്മതിച്ചു. പ്രദേശത്തുള്ളവര്‍ യുവതിയുടെ ധര്‍ണ കാണാന്‍ എത്തുകയാണ്. യുവതിയുടെ ധര്‍ണ ഫലം കാണുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം.






