
കൊച്ചി: സിനിമ സമരം കൂടുതല്‍ ശക്തമാക്കാന്‍ സംഘടനകളുടെ തീരുമാനം. നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും 30ന് ശേഷം പിന്‍വലിക്കുമെന്ന് സിയാദ് കോക്കര്‍ അറിയിച്ചു. പുതിയതായി ഒരു സിനിമയും റിലീസ് ചെയ്യില്ല. തര്‍ക്കം പരിഹരിച്ച ശേഷം ക്രിസ്മിസ് റിലീസിനായി നിശ്ചയിച്ച ആറ് സിനിമകളും നാലാഴ്ചയോളം പ്രദര്‍ശിപ്പിക്കും. മറ്റ് സിനിമകളെ അപേക്ഷിച്ച് റിലീസ് നീട്ടിവച്ച ഈ സിനിമകള്‍ക്കായിരിക്കും മുന്‍ഗണന. അന്യഭാഷ അടക്കം ഒരു സിനിമയും പ്രദര്‍ശിപ്പിക്കില്ല. ഒരു മാസത്തേക്ക് മറ്റു ചിത്രങ്ങളും റിലീസ് ചെയ്യില്ലെന്നും സിനിമ വിതരണക്കാരുടെ സംഘടന നേതാവ് കൂടിയായ സിയാദ് കോക്കര്‍ അറിയിച്ചു.






