
ലണ്ടന്‍: ദിവസങ്ങളോളം കോമയില്‍ കിടന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന യുവാവിന്റെ സ്വഭാവം മാറിപ്പോയ സംഭവമാണ് ഡോക്ടര്‍മാരെയും ഇതുകേട്ട നെറ്റീസണ്സിനെയും അമ്പരപ്പിരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ഐറിസ്ഷയര് കൗണ്ടിയിലാണ് സംഭവം. മാര്‍ക്ക് ഗിബ്സ് എന്ന യുവാവ് ഗുരുതരമായ അസുഖങ്ങളോടെ നേരത്തെ ആശുപത്രിയിലായിരുന്നു. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നു. എന്നാല്‍ ഒടുവില്‍ ഇയാളുടെ മടങ്ങിവരവ് ആശുപത്രി അധികൃതര്‍ക്കിടയില്‍ ഏറെ ഞെട്ടലുകള്‍ സൃഷ്ടിച്ചു.
ഏകദേശം രണ്ടാഴ്ച്ചയോളമാണ് ഇയാള്‍ കോമയില്‍ ആശുപത്രിയില്‍ കഴിഞ്ഞത്. എന്നാല്‍ അത്ഭുതകരമായി ഇയാള്‍ അബോധാവസ്ഥയില്‍ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവം മാറിയിരുന്നു. താനൊരു ലക്ഷാധിപതിയാണെന്ന് ഇയാളിപ്പോള്‍ വിശ്വസിക്കുന്നു. കോമയില്‍ നിന്ന് എഴുന്നേറ്റ യുവാവ് തനിക്ക് 52 ലക്ഷം രൂപയുടെ സമ്പത്തുണ്ടെന്നാണ് വിശ്വസിച്ചിരിക്കുന്നത്. അത് മാത്രമല്ല, കോടീശ്വരന്മാരും, സെലിബ്രിറ്റുകളുമാണ് തന്റെ സുഹൃത്തുക്കളെന്നുമാണ് ഇയാള്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. ഇതോടെ മാര്‍ക്ക് ഗിബ്ബ്സിന്റെ അമ്പരപ്പിക്കുന്ന ജീവിതം വൈറലായി മാറിയിരിക്കുകയാണ്. അതേസമയം ഇയാള്‍ ചില മുന്നറിയിപ്പും ആളുകള്‍ക്ക് നല്‍കുന്നത്. കടുത്ത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും, നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണെന്നാണ് ഗിബ്ബ്സ് ഇപ്പോള്‍ പറയുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ഗിബ്സിനെ തേടി ദാരുണമായ പ്രശ്നങ്ങളെത്തിയത്. ഇയാളെ സ്വന്തം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പരിശോധനയില്‍ മാര്‍ക്ക് ഗിബ്സിന്റെ വൃക്കയും, കരളുമെല്ലാം തകരാറിലാണെന്ന് തെളിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. കടുത്ത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവുമായിരുന്നു ഇതിന് കാരണം. പിന്നീട് ഇയാള്‍ കോമയിലേക്ക് വീഴുകയായിരുന്നു. രണ്ടാഴ്ച്ചയോളം അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. ഡോക്ടര്‍മാര്‍ ഇയാളുടെ ജീവന് രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. എന്നാല്‍ ബോധം തിരിച്ചുകിട്ടിയതോടെ ഇയാള്‍ക്ക് പലവിധത്തിലുള്ള മതിഭ്രമങ്ങളാണ് അനുഭവപ്പെട്ടത്.
ഇതിനിടയില്‍ മാര്‍ക്ക് തന്റെ കുടുംബത്തെ വിളിച്ച് വലിയ സമ്പത്തിനെ കുറിച്ചും, വലിയ ബന്ധങ്ങളെ കുറിച്ചും വരെ പറഞ്ഞു. ഇയാളുടെ കുടുംബത്തിലുള്ളവര്‍ ഇക്കാര്യം കേട്ട് ഞെട്ടിപ്പോയി. പക്ഷേ മാര്‍ക്കിന്റെ മതിഭ്രമം എല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. താന്‍ മനസ്സില്‍ കണ്ട കാര്യമെല്ലാം ഇല്ലാത്തതായിരുന്നു. എല്ലാവരും മദ്യവും, മയക്കുമരുന്നും ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുമെന്നും മാര്‍ക്ക് മുന്നറിയിപ്പ് നല്കി. മാര്‍ക്ക് കോമയിലായിരുന്നപ്പോള്‍ രണ്ട് തവണ സ്ട്രോക്ക് സംഭവിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് ശരീരത്തിന്റെ ഒരു ഭാഗത്തെ തളര്‍ത്തി. കൈകള്‍ ചലിപ്പിക്കുന്നതിനെയും സംസാരത്തെയും ഇത് തടസ്സപ്പെടുത്തി. അതേസമയം ഇനി പഴയ രൂപത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് മാര്‍ക്ക്. കാലിനും, കൈകള്ക്കുമെല്ലാം കരുത്ത് വീണ്ടെടുക്കണമെന്ന് മാര്‍ക്ക് പറയുന്നു.






