ചേര്‍ത്തല: വേദിയില്‍ വെച്ച് കഥകളി കലാകാരന് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും കഥകളി നടനുമായ ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ (25) ആണ് മരണമടഞ്ഞത്.
ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 യോടെ സംഭവം. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു സംഭവം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്. ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു രഘുനാഥ്.

Comments