
സൗത്ത് കാലിഫോര്‍ണിയ: സൗത്ത് കാലിഫോര്‍ണിയയില്‍ കാട്ടുതീ കെടുത്താനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്ടര്‍ മറ്റൊരു ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകര്‍ന്ന് മൂന്ന് പേര് മരിച്ചു. ഒരു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. രണ്ടാമത്തെ ഹെലികോപ്ടര്‍ സുരക്ഷിതമായി ഇറക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു പൈലറ്റും രണ്ട് അഗ്നിശമന ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ആര്‍ക്കും പരിക്കില്ല.






