ബാഴ്സിലോണയുടെ മുന്‍ ഫുട്ബോള്‍താരം ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞ കൊളംബിയന്‍ ഗായികയും ഗ്ളാമര്താരവുമായ ഷക്കീരയും ഫോര്‍മുലവണ്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരേയും തമ്മില്‍ പലയിടങ്ങളിലും ഒരുമിച്ച് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ തങ്ങള്‍ക്കിടയില്‍ വെറും സൗഹൃദത്തിന് അപ്പുറത്ത് ചിലതുണ്ടെന്ന് താരം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇബിസയില്‍ ഇരുവരും അടുത്തിടെ ഒരു രഹസ്യട്രിപ്പ് നടത്തിയത് പലരുടേയും കണ്ണു തള്ളിക്കുകയും ഇരുവരും പ്രണയത്തലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം ഒരു ആഡംബര നൗകയില്‍ ചില സുഹൃത്തുക്കളോടൊപ്പം ഇരുവരേയും കണ്ടതിന് പിന്നാലെയാണ് കഥകള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ നിശാക്ലബ്ബുകളിലും ബ്രിട്ടീഷ് ഗ്രാന്‍പ്രീയിലും ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നു.
ഒരു കാറ്റാലന്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ഇബീസയിലെ വില്ലയില്‍ ജോലിക്കാര്‍ പോയി കഴിഞ്ഞ ശേഷം ഇരുവരും തമ്മില്‍ മൂന്ന് തവണ രഹസ്യ കൂടിക്കാഴ്ച നടത്തിയതായിട്ടും വിവരമുണ്ട്. ജൂണില്‍ ഷക്കീരയും ലൂയിസ് ഹാമില്‍ട്ടണും ബാഴ്സിലോണയിലെ ഒരു റസ്റ്റോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. ഇവര്‍ക്കൊപ്പം ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഷക്കീറ ഫുട്ബോള്‍ താരം ജെറാഡ് പിക്വേയുമായി വേര് പിരിഞ്ഞത്. ഏഴുതവണ എഫ് വണ്‍ കിരീടം നേടിയിട്ടുള്ളയാളാണ് ലൂയിസ് ഹാമില്ട്ടണ്.

Comments