
സൗബിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സിനിമയായിരുന്നു അമ്പിളി. നസ്രിയയുടെ അനിയന് നവീനും തന്വി റാമും പുതുമുഖങ്ങളായി തിളങ്ങിയ ചിത്രത്തില്‍ തന്‍വിയുടെ നായികയായിയുള്ള പ്രകടനം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. അതിന് ശേഷം തന്വിയെ മലയാളികള്‍ ധാരാളം സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കേരള സാരിയില്‍ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഓണക്കാലത്തെ വരവേല്‍ക്കുന്ന ഫോട്ടോഷൂട്ടില്‍ മനോഹരമായ സാരിയും ആഭരണങ്ങളുമാണ് നടി അണിഞ്ഞിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ റിജില്‍ ആണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






