More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Charity
  3. Print Edition
Loading...

ചിത്രഭാനുവിന്റെ സ്വപ്‌നങ്ങള്‍ കയറില്‍ തൂങ്ങാന്‍ തുടങ്ങിയിട്ട്‌ രണ്ടുവര്‍ഷം , ജീവിതം വഴിമുട്ടിയ അംഗപരിമിതന്‍ ചികിത്സാ സഹായം തേടുന്നു

Authored by Web Desk | Last updated: 11 Aug 2023, 12:11 AM | 1 min read

Print
വൈക്കം : ജനിച്ചപ്പോള്‍ പോളിയോയുടെ രൂപത്തില്‍ ഇരുകാലുകള്‍ക്കും സ്വാധീനം ഭാഗികമായി നഷ്‌ടമാക്കി വിധി ആദ്യം ചിത്രഭാനുവിനോടു ക്രൂരതകാണിച്ചു. സ്വപ്‌നങ്ങള്‍ വിധിക്കു മുന്നില്‍ കീഴ്‌പ്പെടാനുള്ളതല്ല എന്നു നിശ്‌ചയിച്ചു മുന്നോട്ട്‌ പോയ ചിത്രഭാനുവിനെ 63-ാം വയസില്‍ ഒരു വീഴ്‌ചയിലൂടെ അല്‍പ്പം സ്വാധീനമുള്ള ഇടത്തെ കാലിന്റെ ഇടുപ്പെല്ല്‌ തകര്‍ന്നതോടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ അവസ്‌ഥയിലായി.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാര്‍ പുത്തന്‍വീട്ടില്‍ ചിത്രഭാനുവി(65)നെയാണ്‌ വിധി കൃത്യമായ ഇടവേളകളില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌.

ഒരു കണ്ണില്ലാത്ത ഭാര്യ രാജമ്മയ്‌ക്കും (63), കല്‍പ്പണിക്കാരനായ ഏക മകന്‍ ഡെയിനുമൊപ്പമാണ്‌ ചിത്രഭാനു കഴിയുന്നത്‌. പോളിയോ വന്ന്‌ ഇരുകാലുകള്‍ക്കും സ്വാധീനം കുറഞ്ഞ ചിത്രഭാനു മുച്ചക്ര വാഹനത്തില്‍ പത്രം ഇടാന്‍ പോയും ലോട്ടറി വിറ്റുമാണ്‌ ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത്‌.

2021 നവംബര്‍ ഒന്നിനു വീടിനു പുറത്തുള്ള ശുചിമുറിയിലേക്കു നടന്നുപോകുമ്പോള്‍ കാല്‍വഴുതി കോണ്‍ക്രീറ്റ്‌ തറയില്‍ വീഴുകയായിരുന്നു. വീഴ്‌ചയില്‍ ഇടത്തെ കാലിന്റെ ഇടുപ്പിന്‌ കാര്യമായ പരുക്കേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ചിത്രഭാനുവിനു രണ്ടുതവണ ഹൃദയാഘാതം വന്നതുകൊണ്ടും പ്രായം 63 ആയതുകൊണ്ടും കാലിന്റെ സ്വാധീനക്കുറവുള്ളതിനാല്‍ അനസ്‌തേഷ്യ നല്‍കി ശസ്‌ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞില്ല.

പിന്നീട്‌ വിവിധ ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കാലിനേറ്റ ക്ഷതത്തില്‍നിന്നു മുക്‌തനാകാന്‍ മധ്യവയസ്‌കനു സാധിച്ചില്ല. ആശിച്ചു മോഹിച്ചു ചെറിയ ഒരു വീട്‌ വച്ച ചിത്രഭാനുവിനു കാല്‍ ഉയര്‍ത്തി തറയിലേക്കു കയറാന്‍ സാധിക്കാതെ വന്നതോടെ വീടിന്റെ അടുക്കളഭാഗത്തോട്‌ ചേര്‍ന്ന്‌ ഒരു ചായ്‌പു കെട്ടിയുണ്ടാക്കി അതില്‍ കഴിയേണ്ട ഗതികേടായി.

കട്ടിലിനു മുകളില്‍ സ്‌ഥാപിച്ച കയറില്‍ തൂങ്ങി എഴുന്നേറ്റുവേണം പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലെ കാളീശ്വരിമഠത്തിലെ ചികിത്സയിലാണ്‌ ഇപ്പോള്‍ ചിത്രഭാനു. ടാക്‌സിയില്‍ പോയിവേണം ചികിത്സ തുടരാന്‍. ചികിത്സയ്‌ക്കും മറ്റുമായി ഭാരിച്ച തുക ചെലവാകുന്നുണ്ട്‌.

ഭാര്യയും നഴ്‌സറി, പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളും ഉള്‍പ്പെടെ ആറംഗ കുടുംബത്തിന്റെ ചുമതല കല്‍പ്പണിക്കാരനായ മകന്‍ ഡെയിനു താങ്ങാനാവുന്നതിനപ്പുറം നില്‍ക്കുമ്പോഴാണ്‌ ചിത്രഭാനുവിനു അപകടം പിണഞ്ഞു കിടക്കേണ്ടി വന്നത്‌. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കും മരുന്നിനുമായി കുടുംബം നട്ടം തിരിയുകയാണ്‌. ചികിത്സയ്‌ക്കായി സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്‌ നിര്‍ധന കുടുംബം. ചിത്രഭാനുവിന്റെ തലയോലപ്പറമ്പ്‌ യൂണിയന്‍ ബാങ്ക്‌ ഒഫ്‌ ഇന്ത്യ അക്കൗണ്ട്‌ നമ്പര്‍: 311210100019281. ഐ.എഫ്‌.എസ്‌.സി. കോഡ്‌: ള്ളങ്ങണ്ടമ്മ0831123.

ഫോണ്‍: 9747789398. (യു.പി.ഐ. ട്രാന്‍സാക്ഷന്‍ ഇല്ല)

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മീനുക്കുട്ടിക്കും കുടുംബത്തിനും മുന്നോട്ട് ജീവിക്കണം;  സുമനസുകളുടെ പിന്തുണ തേടുന്നു

മീനുക്കുട്ടിക്കും കുടുംബത്തിനും മുന്നോട്ട് ജീവിക്കണം; സുമനസുകളുടെ പിന്തുണ തേടുന്നു

No Image

നിലം പൊത്താറായ വീട്ടില്‍ ഒരു കുടുംബം

ഒന്‍പതു വര്‍ഷം മുന്‍പുണ്ടായ അപകടത്തിന്റെ ദുരിതംപേറി യുവതിയും കുടുംബവും

ഒന്‍പതു വര്‍ഷം മുന്‍പുണ്ടായ അപകടത്തിന്റെ ദുരിതംപേറി യുവതിയും കുടുംബവും

അപൂര്‍വരോഗം ബാധിച്ച മാതാവിന്‌ കൂട്ടിരിക്കാന്‍ പന്ത്രണ്ടുകാരന്‍; ദുരിതക്കയത്തില്‍ കുടുംബം

അപൂര്‍വരോഗം ബാധിച്ച മാതാവിന്‌ കൂട്ടിരിക്കാന്‍ പന്ത്രണ്ടുകാരന്‍; ദുരിതക്കയത്തില്‍ കുടുംബം

അമേയയുടെ ചികിത്സക്കായി വള്ളിക്കുന്ന് ഹരിത കർമ്മസേന ഒരു ദിവസത്തെ വേതനം പ്രഖ്യാപിക്കുന്നു- ഇന്‍സെറ്റില്‍ അമേയ

വള്ളിക്കുന്നിലെ ഹരിത കർമ്മസേന അമേയയുടെ ചികിത്സക്കായി ഒരു ദിവസത്തെ വേതനം നൽകും

No Image

കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സഹായം തേടി കുടുംബം