പഞ്ചാബ്: പഞ്ചാബ് അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഒരാളെ ബിഎസ്്എഫ് വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സേന തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ പഞ്ചാബിലെ താന്‍ തരണ്‍ അതിര്‍ത്തി വഴിയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
അതിര്‍ത്തിയില്‍ സംശയകരമായ നീക്കം ശ്രദ്ധയില്‍പെട്ട അതിര്‍ത്തി രക്ഷാസേന, സംഘത്തെ നിരീക്ഷിച്ചു. നുഴഞ്ഞുകയറ്റാക്കാര് അതിര്‍ത്തി വേലി കടക്കാന്‍ ശ്രമിച്ചതോടെ സേന വെടിയുതിര്‍ക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചുവെടിവച്ചുവെങ്കിലും സൈന്യം അവരെ തുരത്തിയോടിച്ചു.





