
വീട്ടിൽ വ്യത്യസ്തമായി പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ ഒരു കർഷകൻ. സിമന്റിന് പകരം ചാണകം ഉപയോഗിച്ചാണ് ഇദ്ദേഹം തന്റെ വീട് നിർമ്മിച്ചിരിക്കുന്നത്.
താൻ പ്രകൃതിയുമായി കൂടുതൽ ഇഴുകി ചേര്‍ന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയതെന്നാണ് ഇയാൾ പറയുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹിയുദ്ദീൻപൂർ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്നയാളാണ് ഇത്തരത്തിലൊരു പരീക്ഷണത്തിലൂടെ തന്റെ വീട് നിർമ്മാണം നടത്തിയത്. അരിഹന്ത് ജെയിന് പറയുന്നത്
പ്രാദേശികമായ സുലഭമായി ലഭ്യമാകുന്ന ഒരു വസ്തു ഉപയോഗിച്ചു കൊണ്ട് തന്നെ ആരോഗ്യപൂർണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇതിലൂെട സാധിക്കുമെന്നാണ്
ചാണകം പുരട്ടിയ തന്റെ ഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പിൽ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തിൽ നിന്നും ആശ്വാസം നൽകുമെന്നാണ് ഇദ്ദേഹം പറയുന്നു. പ്രകൃതിയോടുള്ള അഗാധമായ ആരാധനയാണ് തന്നെ ഇത്തരത്തിൽ മാറി ചിന്തിപ്പിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. സിമന്റിന് ബദലായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഒന്നാണ് ചാണകമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.






