
തിരുപ്പതിയില്‍ തീര്‍ത്ഥടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു . ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത് . അച്ഛനമ്മമാര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ ആണ് സംഭവം .
ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക്് കൊണ്ടുപോയി . പോലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ട്ങ്ങള്‍ കണ്ടെടുത്തത് . കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയില്‍ ആയിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ ആക്രമിച്ചിരുന്നു.






