
ഇന്ത്യന്‍ വിപണിയില്‍ പ്രോമെയ്റ്റിന്റെ എക്സ്വാച്ച്-എസ്19 എത്തി. 3999 രൂപയാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ വില. കറുപ്പ്, മിലിറ്ററി ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളില്‍, ആമസോണിലും മറ്റ് റീട്ടെയില്‍ സ്റ്റോറുകളിലും വാച്ച് ലഭിയ്ക്കും. ഫോണുമായി കണക്ട് ചെയ്ത് ഹാന്‍ഡ്സ് ഫ്രീ കോളിങ് നടത്താന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിപ്പിക്കാം. നോട്ടിഫിക്കേഷന്‍സ്, കോളുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വാച്ചില്‍ കാണാം. വാച്ചിനൊപ്പം രണ്ട് ഗ്രേഡ്-1 സിലിക്കന്‍ സ്ട്രാപ്പുകളും രണ്ട് വയര്‍ലെസ് ചാര്‍ജറുകളും നല്കുന്നു.
ബ്രൈറ്റ്നസ് 500 നിറ്റ്സ് ആണ്. റെസലൂഷന്‍ 240x282 പിക്സല്‍സ് ആണ്. ഒറ്റ ചാര്‍ജില്‍ 10-12 ദിവസം വരെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ ഭാരം 40 ഗ്രാം മാത്രമാണ്. പ്രോമെയ്റ്റ് എക്സ്വാച്-എസ്19ന്റെ സ്ക്രീനിന് എജ്-ടു-എജ് ടിഎഫ്ടി ഡിസ്പ്ലേയാണ്. ബ്ലഡ് ഓക്സിജന്‍ മോണിട്ടറിങ്, സ്ലീപ് ട്രാക്കിങ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. അതിനു പുറമെ കായിക താരങ്ങള്‍ക്കും ഫിറ്റ്നസ് പ്രേമികള്‍ക്കും ഇഷ്ടപ്പെട്ടേക്കാവുന്ന നൂറിലേറെ സ്പോര്‍ട്സ് മോഡുകളും ഉണ്ട്. എക്സ് വാച്ച് ആപ്പ് എന്ന പേരുള്ള വെല്‍നസ് ആപിലാവും വിവരങ്ങള്‍ ലഭ്യമാകുക. പ്രോമെയ്റ്റ് എക്സ്വാച്-എസ്19ന് ബ്ലൂടൂത്ത് 5.1 ടെക്നോളജിയാണ് ഉള്ളത്.






