
കുട്ടികളില്‍ അച്ചടക്കശീലം വളര്‍ത്തണം: സ്കൂള്‍ യൂണിഫോം ധരിച്ച് അധ്യാപിക
കുട്ടികളില്‍ അച്ചടക്കം ശീലം വളര്‍ത്തിയെടുക്കാന്‍ ഏറിയ പങ്കും വഹിക്കുന്നത് അവരുടെ അധ്യാപകര്‍ തന്നെയാണ്. സവിശേഷവും രസകരവുമായ പല മാര്‍ഗങ്ങളും സ്വീകരിച്ചാണ് അധ്യാപകര്‍ കുട്ടികളെ അച്ചടക്കമുള്ളവരായി വാര്‍ത്തെടുക്കുന്നത്. ഇതിന് ഉദാഹരണമാണ് ഛത്തീസ്ഗഢിലെ ഒരു പ്രൈമറി സ്കൂള്‍ അധ്യാപിക കണ്ടെത്തിയ മാര്‍ഗം. ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവണ്മെന്റ് ഗോകുല്‍റാം വര്‍മ്മ പ്രൈമറി സ്കൂളിലെ അധ്യാപികയായ ജാന്‍വി യാദുവാണ് തന്റെ ഒരു തീരുമാനത്തിലൂടെ കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപികയും കുട്ടികളില്‍ ഒരാളാണെന്ന് കാണിക്കാനും വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം വളര്‍ത്താനും ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ അതേ യൂണിഫോം ഇവര്‍ ധരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത
പഠനത്തിലേക്കുള്ള ആദ്യപടി അച്ചടക്കവും സ്വത്വബോധവുമാണെന്നും അതിനായി കുട്ടികളില്‍ വ്യത്യസ്ത വികാസം സംഭവിക്കുകയും ഐക്യം വളരുകയും ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. എല്ലാവരും തുല്യരാണ് എന്ന തോന്നല്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്നതിനു വേണ്ടിയാണ് അവരോടൊപ്പം താനും യൂണിഫോം ധരിക്കുന്നതെന്നും ഈ അധ്യാപിക പറയുന്നു. ഏതായാലും ടീച്ചര്‍ തന്നെ യൂണിഫോം ഇട്ട് വരാന്‍ ആരംഭിച്ചതോടെ സ്കൂള്‍ യൂണിഫോമിട്ട് സ്കൂളില്‍ വരാന്‍ കുട്ടികള്‍ക്കും ആവേശം കൂടി കഴിഞ്ഞു.നമുക്കറിയാം, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അധ്യാപകരാണ് എന്ന്. വ്യക്തിത്വ വികസനത്തിനും സ്വഭാവരൂപീകരണത്തിനും വരെ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിക്കും. അവര്‍ വിദ്യാര്‍ത്ഥികളെ നയിക്കുക മാത്രമല്ല, പഠനകാലത്ത് അവര്‍ നേരിടുന്ന വിവിധ പ്രതിബന്ധങ്ങളെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്.
വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും താല്‍പ്പര്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍, അധ്യാപകര്‍ എല്ലായ്പ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടികളായി പ്രവര്‍ത്തിക്കേണ്ടവരാണ്. അതുകൊണ്ട് തന്നെയാവണം ഈ അധ്യാപിക ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്. ഏതായാലും അധ്യാപികയെ അനേകം പേര് അഭിനന്ദിച്ചു.







Comments