
സമൂഹ മാധ്യമങ്ങളിലൂടെ വ്യത്യസ്തത നിറഞ്ഞ നിരവധി വീഡിയോകളാണ് ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജിമ്മിലെത്തിയ ഒരു ആമയുടെ വീഡിയോയാണ് നെറ്റീസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്. ഫ്ലോറിഡ പോര്‍ട്ട് സെന്റ് ലൂസിയിലെ ഒരു ജിമ്മില്‍ നിന്നും ഉള്ളതാണ് കൗതുകം നിറഞ്ഞ ഈ വീഡിയോ. എന്തായാലും ജിമ്മിലെ മാനേജരായ നിക്കി ബേക്കറിന് അത് തികച്ചും വ്യത്യസ്തമായ ഒരു ദിവസം തന്നെ ആയിരുന്നു. ജിമ്മിന് അകത്ത് പ്രവേശിച്ച് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ആമയുടെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.
ജിമ്മിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്ലോറിഡയിലെ Iron Knight Gym -ലാണ് സംഭവം നടന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആമ ജിമ്മിനകത്തു കൂടി ചുറ്റി തിരിയുന്നതും ജിമ്മിലെ വിവിധ മെഷീനുകളുടെ അടുത്തൂടെ സഞ്ചരിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. ആമ വരുന്ന സമയത്ത് നിക്കി ബേക്കറല്ലാതെ മറ്റാരും ജിമ്മില്‍ എത്തിയിരുന്നില്ല. നിക്കി ആമയുടെ പിറകെ തന്നെ നടക്കുന്നത് വീഡിയോയില്‍ കാണാം. എങ്ങനെ എങ്കിലും ആമയെ ജിമ്മിന്റെ പുറത്തെത്തിക്കുക എന്നത് തന്നെ ആയിരുന്നു അവളുടെ ലക്ഷ്യം.
ഏതായാലും ആമയെ പുറത്തെത്തിക്കാന്‍ നിക്കി ഒരു മാര്‍ഗം കണ്ടെത്തി. അതിന് വേണ്ടി അവള് ഒരു ടവ്വലെടുക്കുന്നതും ആമയ്ക്ക് പിന്നാലെ പോയി അതിനെ മൂടുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. പിന്നെ പയ്യെ പയ്യെ അവള് ആമയെ പുറത്തെത്തിച്ചു.അനേകം പേരാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.






