
മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നതിന് വേണ്ടി പോലീസ് സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ നിര്‍മ്മിച്ച് തകര്‍ക്കുന്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ്( 25), ചൊക്രന്‍വീട്ടില്‍ മുഹമ്മദ് ഫവാസ്(22), പറച്ചിക്കോട്ടില്‍ സലീം ജിഷാദിയാന്‍(20), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസിം( 19), മേലേടത്ത് സല്‍മാനുല്‍ ഫാരിസ്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മലയാള സിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേര്‍ത്ത് മേലാറ്റൂര്‍ പോലീസ് സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ അപ്ലോഡ് ചെയ്ത ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിയാസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാല് പേരെ പോലീസ് പിടികൂടിയത്.
ലഹള സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, സാമൂഹികമാധ്യമം വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ ആര് രഞ്ജിത്ത്, എസ് ഐ ഷെരീഫ്, സി പി ഓമാരായ രാജന്, സുരേന്ദ്രബാബു, വിനോദ്, രാഗേഷ് ചന്ദ്ര എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.






