തിരുവനന്തപുരം മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ വത്സലമാണ് മരിച്ചത്. ഇന്നലെയാണ്ബന്ധുക്കള് തമ്മിലുള്ള തര്‍ക്കത്തിനിടെ സാമിന് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വാക്ക് തർക്കത്തിനും അക്രമത്തിനും കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാരണമായത്. കുടുംബങ്ങളുമായി നേരത്തെയും സംഘർഷവും വഴക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

Comments