കൊല്ലം: പത്തനാപുരത്ത് യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഭര്‍ത്താവ് ഗണേശന് പിടിയില്‍. പത്തനാപുരം കടശേരി സ്വദേശിനിയാണ് രേവതി ആക്രമണത്തിന് ഇരയായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം സ്വദേശിയാണ് ഗണേശന് എന്നാണ് വിവരം. ഒമ്പത് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഇവര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ്് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇന്ന് ഇരുവരേയും വിളിപ്പിച്ചിരുന്നു. എന്നാല്‍ ഗണേശനൊപ്പം താമസിക്കാനാവില്ലെന്ന് യുവതി പോലീസിനെ അറിയിക്കുകയായിരുന്നു.
സ്റ്റേഷനില്‍ നിന്ന ഇറങ്ങിപ്പോന്ന യുവതിയെ പിന്തുടര്‍ന്ന ഗണേശന് പിന്നില്‍ നിന്ന് പിടിച്ച് അവരുടെ കഴുത്ത് മുറിച്ചു. കുഴഞ്ഞുവീണ യുവതിയെ നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷിച്ചത്്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.






