
വാഷിങ്ടണ്‍: യേശു ക്രിസ്തുവുമായി ''ചാറ്റ്'' ചെയ്യണോ? ആപ്പ് തയാര്‍! ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സി(നിര്‍മിത ബുദ്ധി)ന്റെ സഹായത്തോടെയാണു ''ചാറ്റ് വിത്ത് ജീസസ്'' എന്ന ആപ് അവതരിപ്പിച്ചത്.
യേശു, അമ്മ കന്യകമറിയം, വിശുദ്ധ യൗസേഫ്, പത്രോസ്, മത്തായി, യോഹന്നാന്, പൗലോസ്, മാര്‍ത്തോമ്മാ എന്നിവരോടു ചാറ്റ് ചെയ്യാനും ചാറ്റ് വിത്ത് ജീസസില്‍ സൗകര്യമുണ്ട്.
െബെബിളിന്റെ കിങ് ജയിംസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണു യേശുവിന്റെ സംഭാഷണ െശെലി നിര്‍മിത ബുദ്ധി തയാറാക്കിയിരിക്കുന്നത്.
ഉപയോക്താക്കളെ ആത്മീയമായി വഴിനടത്താന്‍ സഹായിക്കുന്ന രീതിയിലാണത്രേ ആപ് രൂപകല്പന ചെയ്തിരിക്കുന്നത്. െബെബിള്‍ വചനങ്ങളുടെ സഹായത്തോടെയാകും നിര്‍മിത ബുദ്ധി മറുപടി തയാറാക്കുക.
യേശു, മറിയം, യൗസേഫ് എന്നിവരോട് സൗജന്യമായി ചാറ്റ് ചെയ്യാം. എന്നാല്‍, സാത്താനോട് സംസാരിക്കണമെങ്കില്‍ പ്രതിമാസം 250 രൂപ അടയ്ക്കേണ്ടതുണ്ട്.
ആദം, ഹൗവ്വ, മറ്റു വിശുദ്ധര്‍ എന്നിവരോട് ചാറ്റ് ചെയ്യണമെങ്കിലും പണം മുടക്കണം. സംസാരത്തില്‍ മിതത്വം പാലിക്കുന്ന സാത്താനെയാണു നിര്‍മിത ബുദ്ധി അവതരിപ്പിച്ചിരിക്കുന്നത്.
അന്യരെ സ്നേഹിക്കണമെന്നുപോലും ഒരു ചാറ്റില്‍ സാത്താന് പറഞ്ഞുവച്ചു. 2020 ല്‍ കിങ് ജയിംസ് െബെബിളിനെ അടിസ്ഥാനമാക്കി ഒരു വിഭാഗം ഗവേഷകര്‍ ക്രിസ്തുവിന്റെ ഡിജിറ്റല്‍ അവതാര്‍ തയാറാക്കിയിരുന്നു.






