വന്യജീവികളുടെ പെരുമാറ്റവും വൈവിദ്ധ്യവും എപ്പോഴും കാഴ്ചക്കാരെ ഞെട്ടിക്കാന്‍ പോന്നതാണ്. 50 ഓളം വരുന്ന ആഫ്രിക്കന്‍ കുരങ്ങുകളുടെ സംഘം ഒരു പുള്ളിപ്പുലിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം സാമുഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം രണ്ടുലക്ഷം പേര് കാഴ്ചക്കാരായി. തങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ വന്ന പുള്ളിപ്പുലിയെ തിരിച്ചടിച്ച് ഓടിക്കുന്നതാണ് വീഡിയോ.
ഒറ്റപ്പെട്ട റോഡിന് നടുവില്‍ നടന്ന അസാധാരണ സംഭവം ദക്ഷിണാഫ്രിക്കയിലെ ഒരു വനത്തിനുള്ളില്‍ നിന്നും പകര്‍ത്തപ്പെട്ടതാണ്. കുരങ്ങുകളുടെ കൂട്ടം കാരണം ഗതാഗതം തടസ്സപ്പെട്ട സമയത്ത് കാറിലിരുന്നവരാണ് പകര്‍ത്തിയത്. ഇരതേടുന്ന ഒരു പുള്ളിപ്പുലി റോഡരികിലൂടെ നടക്കുന്നതായി കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. അടുത്ത രംഗത്തില്‍ ഒരുകൂട്ടം ആഫ്രിക്കന്‍ കുരങ്ങുകള്‍ പോകുന്നതാണ്.
പുള്ളിപ്പുലി ഈ സംഘത്തില്‍ കൂട്ടം തെറ്റിയ ഒന്നിനെ ആക്രമിക്കാന്‍ ഓടിക്കുന്നു. കുരങ്ങുസംഘത്തെ കീഴടക്കുമെന്ന ധാരണയിലായിരിക്കാം. ജീവന് രക്ഷിക്കാന്‍ ഓടിയ കുരങ്ങ്കൂട്ടം പക്ഷേ തങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടെന്നും ശക്തമായി തിരിച്ചടിക്കാന്‍ കഴിയുമെന്നും പെട്ടെന്ന് മനസ്സിലാക്കുന്നു. പിന്‍വാങ്ങലില്‍ നിന്ന് അവ ഉടന്‍ പിന്തിരിഞ്ഞു പുള്ളിപ്പുലിയെ തിരിച്ച് ആക്രമിച്ചു. പൂര്‍ണ്ണ ശക്തിയും വേഗവും പ്രകടിപ്പിച്ചുകൊണ്ട് അവര്‍ പുള്ളിപ്പുലിക്ക് നേരെ നിഷ്കരുണം ആക്രമണം നടത്തി.
ധീരമായി ശ്രമിച്ചിട്ടും ആക്രമണം സഹിക്കാന്‍ കഴിയാതെ പുല ഒടുവില്‍ തിരിഞ്ഞോടുന്നു. ഓഗസ്റ്റ് 15-ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ കാഴ്ചക്കാരാണ് കിട്ടുന്നത്. വന്യജീവികളുടെ പ്രവചനാതീതതയില് രസിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് പോസ്റ്റിന് നിരവധി കമന്റുകളും ലഭിച്ചു. വീഡിയോ യൂ ട്യൂബില്‍ ആദ്യം പങ്കിട്ടത് റിക്കി ഡ ഫോണ്‍സെക്ക എന്നയാളാണ്. എക്സിലും മറ്റും വീഡിയോ ഉണ്ട്.

Comments