ബോക്സോഫീസ് തകര്‍ത്തു മുന്നേറിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെ നീണ്ടനിരയുള്ളതിനാല്‍ രാജ്യമെങ്ങും ഇപ്പോള്‍ ജയിലര്‍ തരംഗമാണ്. ഇതിനോടകം നിരവധി റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തിരിക്കുന്നത്. ഇറങ്ങുന്നതിനു മുന്‍പു തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ജയിലര്‍. അതിന്റെ പ്രാധാന കാരണം തെന്നിന്ത്യന്‍ താര സുന്ദരി തമന്ന തകര്‍പ്പന്‍ ചുവടുകള്‍ വച്ച കാവലയ്യ എന്ന ഗാനമായിരുന്നു. യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും റീല്‍സിലും ഷോര്‍ട്സിലും കാവാലയ്യ ആയിരുന്നു ട്രെന്‍ഡിംഗ്. നിരവധി ആളുകളാണ് ഗാനത്തിന് ചുവടുമായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം ജപ്പാനില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോ
ഇന്ത്യയിലെ ജപ്പാന് അംബാസഡര്‍ ഹിരോഷി സുസുക്കിയും കാവാലയ്യയ്ക്കൊപ്പം ചുവട് വെച്ച് രംഗത്തെത്തിയിരിക്കുന്ന വാര്‍ത്തയാണ് കാണികളെ രോമാഞ്ചത്തിലാക്കിയത്. ജാപ്പനീസ് യൂട്യൂബര്‍ മയോ സാനിനോടൊപ്പമാണ് ഹിരോഷി സുസുക്കിയുടെ നൃത്തം. നൃത്തത്തിനിടെ രജനികാന്ത് സ്റ്റൈലില്‍ കണ്ണട വെക്കുകയും ചെയ്യുന്നുണ്ട് ഹിരോഷി സുസുക്കി. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ തന്റെ എക്സ് ഹാന്‍ഡില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. രജനീകാന്തിനോടുള്ള എന്റെ സ്നേഹം തുടരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ഹിരോഷി സുസുക്കി പങ്ക് വെച്ചിരിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ഇതിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്ത് ഇംപാക്ട് അതിര്‍ത്തികള്‍ ഭേദിക്കുകയാണ് എന്നാണ് ഒരാളുടെ കമന്റ്. ജയിലര്‍ ഉടന്‍ തന്നെ ജാപ്പനീസ് ഭാഷയില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്. തലൈവര്‍ ടച്ച് ഉപയോഗിച്ച് ഇന്ത്യ-ജപ്പാന് നയതന്ത്രം എന്നാണ് വേറൊരാള് കമന്റ് ചെയ്തത്. രജനീകാന്ത് സിനിമക്ക് ജപ്പാനിലും ചൈനയിലും വലിയ മാര്‍ക്കറ്റ് ഉണ്ട്. പല രജനി ചിത്രങ്ങളും ഇരുരാജ്യങ്ങളിലും സൂപ്പര്‍ഹിറ്റായിരുന്നു. രജനിക്ക് നല്ല ഫാന്‍ബേസ് ആണ് ജപ്പാനിലും ചൈനയിലും ഉള്ളത്. അതേസമയം കാവാലയ്യ പാട്ട് റിലീസ് ചെയ്തതിന് ശേഷം ഇതുവരെ 132 മില്യണ്‍ കാഴ്ചക്കാരാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. 41000 ത്തിലധികം കമന്റും പാട്ടിന് ഇതിനോടകം കിട്ടിയിട്ടുണ്ട്.

Comments