
കോട്ടയം : പുതുപ്പുളളി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശിക പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ . ചാണ്ടി ഉമ്മന്‍ ആകെ 15,98 ,600 രൂപയുടെ സ്വത്ത് വകകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു . കൈയിലുളള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത് .
ഇന്ന് രാവിലെയാണ് ചാണ്ടി ഉമ്മന്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചത് . വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12, 72 ,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു .
സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ കൈയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.






