നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ അത്ര നല്ല സൗഹൃദമൊന്നും പുലര്‍ത്താറില്ല. കാരണം ഭൂരിഭാഗം അധ്യാപകരും കുട്ടികള്‍ക്ക് പേടി സ്വപ്നമാണ്. അമിതമായി ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അധ്യാപകരോട് വിദ്യാര്‍ത്ഥികള്‍ക്ക് ദേഷ്യവും വാശിയുമൊക്കെ തോന്നാറുണ്ട. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ സ്ഥിരമായി ശകാരിക്കുന്ന ഒരു അധ്യാപകനോട് വിദ്യാര്‍ത്ഥി നടത്തിയ മധുര പ്രതികാരമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെയാണ് ഈ കാര്യം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
സാധാരണയായി സ്കൂളുകളില്‍ ഹോം വര്‍ക്കിനെ കുറിച്ച് ചോദിക്കുമ്പോഴോ, പഠപുസ്തകം കൊണ്ടുവരാത്തതിനെ കുറിച്ച് ചോദിക്കുമ്പോഴോ, പരീക്ഷാ പേപ്പറില്‍ രക്ഷിതാവിന്റെ ഒപ്പ് വാങ്ങി വരാത്തതിനെ കുറിച്ചോ ചോദിക്കുമ്പോഴും മിക്ക കുട്ടികള്‍ക്കും ഒരുത്തരമായിരിക്കും, 'മറന്ന് പോയി, സാര്‍.' നിഷ്ക്കളങ്കത തുളുമ്പി നില്ക്കുന്ന മറുപടി പലതും കേള്‍ക്കുമ്പോഴേ അറിയാം മറന്നിട്ടല്ല, പകരം ചെയ്യാന്‍ മടിച്ചിട്ടോ, മനപൂര്‍വ്വമോ ആയിരുന്നെന്ന്. അടുത്ത നിമിഷം മുഖമടച്ച് അധ്യാപകന്റെ മറു ചോദ്യമെത്തും, 'നീ, എപ്പോഴെങ്കിലും ഭക്ഷണം കഴിക്കാന്‍ മറന്നോ?' എന്ന്. അതിന് മുമ്പില്‍ മറുപടിയില്ലാതെ നിന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, പുതുതലമുറ അത്രയ്ക്ക് നിശബ്ദരല്ലെന്ന് തെളിയിക്കുകയാണ് വൈറലായ ഈ പോസ്റ്റ്.
ആഷിഷ് സിംഗ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഒരു വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്. 'ഈ നിമിഷത്തിന് വേണ്ടി അവന് തന്റെ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു.' സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. വാട്സാപ്പിന്റെ സ്ക്രീന്‍ ഷോട്ടില്‍ കണക്ക് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണമാണ് ഉണ്ടായിരുന്നത്.
കുട്ടി: 'സര്, ഇന്നലെ എന്നോട് പിഡിഎഫ് ഫയലുകള്‍ അയയ്ക്കാമെന്ന് പറഞ്ഞിരുന്നു.'
കണക്ക് മാഷ്: 'ഓ.യി... ഞാന്‍ മറന്ന് പോയി. നിക്ക് ഞാന്‍ ഇപ്പോ തന്നെ അയച്ചേക്കാം.'
കുട്ടി: 'സാറ്, ഇന്നലെ ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?.'
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഈ ട്വീറ്റ് വൈറലായത്. മിക്കവരും അധ്യാപകര്‍ അത്തരം മറുപടികള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അര്‍ഹിക്കുന്നുവെന്ന് കുറിച്ചു. അവന്റെ മറുപടിയില്‍ തങ്ങള്‍ക്ക് ആശ്വാസം ലഭിച്ചുവെന്ന് ചിലര്‍ എഴുതി. 'ആ സഹോദരന് ഇനി സമാധാനമായി ഉറങ്ങാം.', വേറൊരാള് എഴുതി. 'തിരിച്ച് വരവിനുള്ള അവസരം മധുരമാണ്.' മറ്റൊരാള്‍ കുറിച്ചു. രസകരമായ നിരവധി അഭിപ്രായങ്ങളാണ് പോസ്റ്റിന് താഴെ വന്നെത്തുന്നത്.

Comments