സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന സംഭവങ്ങളും ഇപ്പോള്‍ കണ്മുന്നില് എത്തുന്നുണ്ട്. അതുമാത്രമല്ല ഒരേ സമയം വിവിധ സ്ഥലങ്ങളിലുള്ള ആരുമായി സൗഹൃദം പങ്കിടാനും പരസ്പരം ചലഞ്ചുകള്‍ നടത്താനും സമൂഹ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുത് തന്നെയാണ്. അസാധാരണമെന്ന് തോന്നുന്ന പല ചലഞ്ചുകളും പ്രായഭേദമന്യേ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടിയില്‍ വ്യാപകമാകുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ആയിരകണക്കിന് ചലഞ്ചുകളാണ് വൈറലയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ടിക്ക് ടോക്കില്‍ വൈറലായ ഒരു ചലഞ്ചാണ് ആരാധകര്‍ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
ഈ ചലഞ്ചില്‍ മാതാപിതാക്കള്‍ കുട്ടികളുമായി പാചകം ചെയ്യുന്നതോ ബേക്കിംഗ് ചെയ്യുന്നതോ ആയ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ഈ ഹാഷ്ടാഗില് ഉള്ളത്. എന്നാല്‍, ഇതിന്റെ പ്രധാന ഭാഗമെന്താണെന്നാല്, പാചകത്തിനിടെ പാത്രത്തിന്റെ വക്കില്‍ തട്ടി മുട്ട പൊട്ടിക്കുന്നതിന് പകരം മാതാപിതാക്കള്‍ തങ്ങളുടെ സമീപത്ത് നില്ക്കുന്ന കുട്ടിയുടെ നെറ്റിയില്‍ ഇടിച്ച് മുട്ട പൊട്ടിക്കണം. ഇതാണ് ചലഞ്ച്. വീഡിയോകളില്‍ മാതാപിതാക്കളിലാരെങ്കിലുമൊരാള് കുട്ടികളുടെ നെറ്റിയില്‍ ഇടിച്ച് മുട്ട പൊട്ടിക്കുന്നു. ഇത്രയും കാര്യങ്ങള്‍ എല്ലാ വീഡിയോയിലും ഒരു പോലെയാണ്. എന്നാല്‍ അതിന് ശേഷം കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ചിലര്‍ ചിരിക്കുമ്പോള്‍, മറ്റ് ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തുന്നു. വേറെ ചില കുട്ടികള്‍ പിണങ്ങിപ്പോകുന്നു. ചിലര്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ അന്തിച്ച് നോക്കുന്നതും മറ്റും വീഡിയോയില്‍ കാണാം.
കുട്ടികളുടെ ഈ നിഷ്ക്കളങ്കമായ ഭാവമാണ് ചലഞ്ചിലെ ഏറ്റവും രസകരമായ സംഗതിയും. ടിക് ടോക്കില്‍ വൈറലായ ഈ ചലഞ്ച് ഇപ്പോള്‍ ട്വിറ്ററിലും വ്യാപകമായി. ചലഞ്ച് വൈറലായതിന് പിന്നാലെ നിരവധി പേര് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. ചിലര്‍ ഇതൊരു തമാശയായി കണ്ട് പ്രതികരിച്ചപ്പോള്‍ മറ്റ് ചിലര്‍ മാതാപിതാക്കള്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു. 'ചില കാര്യങ്ങള്‍ ഒരു ട്രെന്‍ഡ് ആകേണ്ടതില്ല!' എന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്. മറ്റ് ചിലര്‍ ഇത്തരം ചലഞ്ചുകള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലെ പല ചലഞ്ചുകളും ടോക്സിക്കുകളാണെന്നും ആണെന്നുമാണ് ആരോപിക്കുന്നത്.

Comments