
ഉത്തർ പ്രദേശിൽ വിഷാംശമടങ്ങിയ മിഠായി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മൂന്നാമത്തെ കുട്ടിയായ ഏഴ് വയസുകാരി മരണപ്പെട്ടത്. മിഠായി കഴിച്ച് സാധന (7), ശാലിനി (4) എന്നീ സഹോദരിമാർ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. വർഷ (7), ആരുഷി (4) എന്നീ രണ്ട് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതില്‍ ആരുഷിയുടെ നില ഗുരുതരമാണ്.
ശിവ് ശങ്കർ എന്ന ഇവരുടെ അയൽക്കാരനാണ് കുട്ടികൾക്ക് വിഷാംശമടങ്ങിയ മിഠായി നൽകിയത്. ഇയാൾക്ക് മരിച്ച കുട്ടികളുടെ പിതാവിനോട്ശത്രുത ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാള്‍ മിഠായിയിൽ വിഷം വച്ചാണ് കുട്ടികള്‍ക്ക് നൽകിയത്. ശിവ് ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.






