
കൊച്ചി : വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി . പെരുമ്പാവൂര്‍ അറക്കപ്പടിയിലാണ് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയതായി പോലീസ് അറിയിച്ചത് . വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക താമസിക്കുന്നു റൂമില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത് .
മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ നെവിന് മാത്യൂ , റെജി , എല്ബിന് മാത്യു എന്നിവരാണ് പിടിയിലായത് .പോലീസും ഡാന്‍സാഫും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത് .






