
മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. അതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും സന്തോഷവുമൊക്കെ ഡിക്യു പങ്കിടാറുണ്ട്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രമായ കിങ് ഓഫ് കൊത്തയുടെ എല്ലാ ഭാഷകളിലും ദുൽഖർ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും. കരിയറിലെ ഒരു വർഷത്തോളം ഈ സിനിമക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഡിക്യൂ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ദിവസം കൂടിയേ സിനിമയുടെ റിലീസിന് ബാക്കിയുള്ളൂ എന്ന സന്തോഷം പങ്കിടുകയാണ് താരം. ‘‘ഇനി ഒരു ദിവസം.. നിങ്ങളെയെല്ലാം ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല...’’ എന്ന ക്യാപ്ഷനൊപ്പമാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലുള്ള ഷര്‍ട്ടും പാന്റ്സും ധരിച്ചാണ് ഡിക്യൂ ചിത്രങ്ങളില്‍ തിളങ്ങുന്നത്. വൈറ്റ് ഷര്‍ട്ടില്‍ ബ്ലാക്ക് പ്രിന്റും ചെസ്സ് പാറ്റേണുമുള്ള ട്രെന്‍ഡി ഡ്രസ്സിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെലെത്തുന്നു. പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.






