
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് സായ്കുമാര്. വില്ലന്‍, സഹനായകന്, നായകന്, നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എന്നിവയടക്കം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ സായ്കുമാര് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സായ്കുമാറിനെപ്പോലെ തന്നെ മലയാളികളുടെ പ്രിയതാരമാണ് ബിന്ദുപണിക്കര്‍. സായ്കുമാറും ബിന്ദുപണിക്കരും ഒരുമിച്ചൊരു ജീവിതം തുടങ്ങിയപ്പോള്‍ ആരാധകരടക്കം എല്ലാവരുമതിനെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ഇപ്പോഴിതാ ഇവര്‍ ഒരുമിച്ചുള്ള അഭിമുഖത്തില്‍ പിണക്കത്തെക്കുറിച്ച് സായ്കമാറും ബിന്ദുപണിക്കരും പറയുന്ന വാക്കുകളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘‘ എനിക്കിങ്ങനെ മിണ്ടാതിരിക്കുന്നത് ഇഷ്ടമേയല്ല. ഏട്ടന് ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കും...എനിക്കാണെങ്കില്‍ മിണ്ടിത്തന്നെ അത് തീര്‍ക്കണം. ഏട്ടന് പിന്നെ പിണക്കം മാറ്റാന്‍ ഒരു ഉരുള വായില്‍ വച്ചു തരും...’’ പരസ്പരം വഴക്കിടുന്നതിനെക്കുറിച്ചും പിണങ്ങുന്നതിനെക്കുറിച്ചും ബിന്ദു പണിക്കര്‍ പറഞ്ഞത് ഇങ്ങനെയാണ്. അതിനുള്ള മറുപടികള്‍ സായ്കുമാറും പറയുന്നുണ്ട്.






