
തെരുവുനായയോട് ഒരു സ്ത്രീ കാണിക്കുന്ന കരുതലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് . മനുഷ്യെന്റ ചെറിയൊരു കൈസഹായം മതി മറ്റ് ജീവികൾക്ക് വലിയ ആശ്വാസം ലഭിക്കാനെന്ന് തെളിയിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ.
ഒരു നായ വെള്ളം കുടിക്കുന്നതിന് വേണ്ടി തെരുവിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പൈപ്പിന്റെ അരികിൽ നിൽക്കുന്നതും വെള്ളം കുടിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ. എന്നാൽ, പൈപ്പ് തുറന്നിട്ടില്ല എന്നത് കൊണ്ട് തന്നെ നായയ്ക്ക് വെള്ളം കുടിക്കാൻ പറ്റുന്നില്ല. അതേ സമയത്ത് തന്നെ റോഡിന്റെ മുകൾ വശത്ത് കൂടി പോവുകയായിരുന്ന ഒരു സ്ത്രീ പൈപ്പ് തുറന്ന് കൊടുക്കുന്നത് കാണാം.
നായ ആദ്യം സംശയിച്ച് നിൽക്കുകയും പിന്നീട് അവിടെ നിന്ന് പോവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും പിന്നീട് തിരികെ വന്ന് വെള്ളം കുടിക്കുന്നത് വീഡിയോയില്‍ കാണാം. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറലായത്.






