കേരളക്കര മുഴുവന്‍ ഓണത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എല്ലാവരും ആഘോഷങ്ങളുടേയും ഒരുക്കങ്ങളുടേയുമാെക്കെ ഭാഗമായുള്ള ഓട്ടത്തിലാണ്. പ്രയാഭേദമന്യേ പാട്ടും നൃത്തവും പൂക്കളവുമൊക്കെ ആയി ആളുകള്‍ അടിച്ചുപൊളിക്കുകയാണ്. ക്ലബ്ബുകളിലും കോളേജുകളിലും സ്കൂളുകളിലുമൊക്കെ ആഘോഷം തകര്ത്തുപൊളിക്കുകയാണ്. സോഷ്യല്‍ മീഡിയിലൊക്കെ ഇത് സംബന്ധിക്കുന്ന നിരവധി വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ നെറ്റീസണ്‍സിനിടയില്‍ പുളകം സൃഷ്ടിക്കുകയാണ് അരുവിക്കര എം എല്‍ എ അഡ്വ ജി സ്റ്റീഫന്‍ ഫേയ്സ് ബുക്കില്‍ പങ്കുവെച്ച ഓണാഘോഷത്തിന്റെ ഒരു വീഡിയോ. സംഭവം എന്താണന്നല്ലേ?. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷത്തില്‍ നിന്നുള്ള വീഡിയോ ആണെന്നാണ് കമന്റുകള്‍. ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍ എന്ന സിനിമ ഗാനത്തിന് ചുവട് വെയ്ക്കുകയാണ് തൊഴിലാളികളായ സ്ത്രീകള്‍. നൃത്തത്തിനിടയില് ഒരു സ്ത്രീ തെങ്ങിന്റെ മടല് എടുത്ത് ഗിത്താറ് പോലെ പിടിച്ച് അതിമനോഹരമായി ചുവട് വെയ്ക്കുകയാണ്. കാണികളെ വളരെ രസിപ്പിക്കാന്‍ വീഡിയോയ്ക്ക് കഴിയുന്നുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്.
എജ്ജാതി പൊളി എന്ന ക്യാപ്ഷനോടെയാണ് എം എല്‍ എ വീഡിയോ പങ്കുവെച്ചത്. വീഡിയോ സൂപ്പര്‍ഹിറ്റായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മടലുമായി ഡാന്‍സ് ചെയ്യുന്ന ചേച്ചി പൊളിച്ചു .. അത്യുഗ്രന്‍ നൃത്തം.... സിനിമയിലെ ഗാനരംഗത്തെ കടത്തിവെട്ടുന്ന ഡാന്‍സ് ഏവരും കാഴ്ചവച്ചു...മടല് ഗിറ്റാര്‍..സൂപ്പര്‍ എന്നിങ്ങനെയാണ് കമന്റുകള്‍...വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടിരിക്കുന്നത്.

Comments