
ബോളിവുഡ് സീരിയയിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന പ്രാചി തെഹ്ലാൻ ‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സും കവര്‍ന്നതാണ്. സിനിമയില്‍ പ്രാചി സ്ക്രീനില്‍ എത്തിയ മുക്കുത്തി പാട്ട് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം പാവാടയും ബ്ലൗസും അണിഞ്ഞ് തനി നാടൻ പെണ്‍കുട്ടിയായി ഓണം ഫോട്ടോഷൂട്ട് താരം പങ്കിട്ടപ്പോള്‍ അത് ട്രെന്‍ഡിംഗായി മാറിയിരുന്നു. ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. പകുതിയിലധികം തുറന്നിട്ട ഷര്‍ട്ടും, ബിക്കിനിയും ധരിച്ചാണ് ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചില്ലുജനാലയ്ക്ക് പിന്നിലും മുന്നിലും വശങ്ങളിലുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ ചൂടു പിടിപ്പിക്കുകയാണ്. ‘‘ആത്മവിശ്വാസം തോന്നുന്നു, നിങ്ങളുടെ ചര്‍മ്മം- ആകൃതി - വലിപ്പം എന്നിവയില്‍ എപ്പോഴും കംഫര്ട്ടാകുക... അതാണ് നിങ്ങളെ ശരിക്കും സുന്ദരമാക്കുന്നത്...’’ ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.






