
അധുനിക ലോകത്ത് ലോകത്തിന് കീഴിലുളള സകല വിവരങ്ങളും നമ്മള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭ്യമാണ്. ഗൂഗളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ പുതിയ ഭക്ഷ്യ സാധനങ്ങളെയും റെസിപ്പികളെയും കുറിച്ചുള്ള വിവരങ്ങള്‍ നമ്മള്‍ക്ക് ലഭിക്കാളുമുണ്ട്. വ്യത്യസ്തമായ പേരിലുള്ള പല കോക്ക്ടെയിലുകളുമുണ്ട് അത്തരത്തിലുള്ള കോക്ക്ടെയിലുകളുടെ പേരുകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യവുമാണ്. ഇപ്പോള്‍ ഏറെ ശ്രേദ്ധ നേടുന്നത് വിചിത്രമായ പേരുള്ള കോക്ക്ടെലുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്.
KnightOfChronos റെഡ്ഡിറ്റ് ഉപയോക്താവാണ് ഇത്തരത്തില്‍ വിചിത്രമായ പേരുള്ള ഒരു പാനീയത്തിന്റെ പേരില്‍ റെസ്റ്റോറന്റുകാര്‍ തന്നില്‍ നിന്നും പണം ഈടാക്കിയതായി സ്വന്തം അക്കൗണ്ടില്‍ കുറിച്ചത്. ഭാര്യയുടെ ജന്മദിനം ആഘോഷമാക്കുന്നതിനായി ഒറിഗോണിലെ ബീവര്ട്ടണിലുള്ള വെസ്റ്റ്ഗേറ്റ് ബര്‍ബണ്‍ ബാറിലെ ടാപ്ഹൗസില് എത്തിയതായിരുന്നു ദമ്പതികള്‍. ഭക്ഷണത്തിന്ശേഷം ബില്ല് പരിശോധിച്ചപ്പോഴാണ് തെറി വാക്ക് എഴുതി (You're as A...hole) അതിന് നേരെ 15 $ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഇത് കണ്ട ദമ്പതികള്‍ ഒരു നിമിഷം അന്താളിച്ചു.
15 ഡോളര്‍ സര്‍വ്വീസിനുള്ള ടിപ്പാണെന്ന് അവര്‍ ആദ്യം കരുതിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, അതിനായി ഉപയോഗിച്ച വാക്ക് അവരെ വല്ലതെ അപമാനിക്കുന്നതായി തോന്നി. തുടര്‍ന്ന് ദമ്പതികള്‍ റെസ്റ്റോറന്റുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്.
ജന്മദിനാഘോഷത്തിനിടെ അദ്ദേഹം ഒരു കോക്ക്ടെയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന്റെ പേര് അദ്ദേഹം മറന്ന് പോയിരുന്നു. ''ബില്ല് വന്നപ്പോഴേക്കും ഞാന്‍ കോക്ക്ടെയിലിന്റെ പേര് പൂര്‍ണ്ണമായും മറന്നു. എന്നാല്‍ അതിന്റെ പേര് 'നിങ്ങള്‍ ഒരു ........ എന്നാണ്. മിസ്റ്റര്‍ ബര്‍ട്ടണ്‍,' അദ്ദേഹം തന്റെ റെഡ്ഡിറ്റ് പോസ്റ്റിന്റെ കമന്റില്‍ എഴുതി. റെസ്റ്റോറന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, 'എ.....ഹോള്‍, മിസ്റ്റര്‍ ബര്‍ട്ടണ്‍' എന്ന് പേരില്‍ നല്കുന്ന കോക്ക്ടെയില്‍ യഥാര്‍ത്ഥത്തില്‍ ജിന്‍, പോര്‍ട്ട്, നാരങ്ങാനീര്, തേന്‍, കയ്പേറിയ പീച്ച്, മുട്ടയുടെ വെള്ള എന്നിവയുടെ ഒരു മിശ്രിതമാണ്. റെഡ്ഡിറ്റില്‍ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായിരുന്നു.
'ഫ്രൈഡ് ചിക്കന്‍ ടിറ്റ്' എന്നായിരുന്നു കുറിപ്പ് കണ്ട ഒരു ഉപയോക്താവ് എഴുതിയത്. കൂടാതെ ഈ വിഭവത്തിനായി തന്റെ കൈയില്‍ നിന്ന് 18 ഡോളര്‍ വാങ്ങിയതായും അദ്ദേഹം എഴുതി.പിന്നാലെ നിരവധി പേര് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റെസ്റ്റോറന്റുകളില്‍ വിളമ്പുന്ന വിചിത്രമായ പേരുകളുള്ള ഭക്ഷണ സാധനങ്ങളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
