
അബുദാബി: ദുബായ് നഗരത്തിന്റെ ചരിത്രമുറങ്ങുന്ന ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീകരണ പരവര്ത്തനങ്ങള്ക്കായി 10 മില്ല്യണ്‍ ദിര്‍ഹമാണ് ചെലവഴിച്ചത്.
പഴയകാല പ്രൗഢി നിലനിര്‍ത്തിയാണ് ദേര ക്ലോക്ക് ടവര്‍ നവീകരിച്ചെതെന്നാണ് മുന്‍സിപ്പാലിറ്റി അറിയിച്ചത്. നവീകരിച്ച ടവറിന്റെ അടിഭാഗം പച്ചപ്പുകൊണ്ട് പുതുമ നിറച്ചു. വാട്ടര്‍ഫൗണ്ടനും പുതിയ ഡിസൈനിലാക്കിയിട്ടുണ്ട്. ഇതിനു പുറമേ രാത്രിയിലെ ലൈറ്റിങ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഈ പദ്ധതി ദുബായിയിലെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചറല്‍ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനായെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.






