ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന കാര്യങ്ങളും കാണികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കൗതുകമുണര്‍ത്തുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടനവധി സംഭവങ്ങളുടെ ദൃശ്യങ്ങള്‍ അടക്കമാണ് ഇത്തരത്തില്‍ ആളുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചൈനയില്‍ നിന്ന് പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു യുവതി തന്റെ നവജാതശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
ലിഫ്റ്റില്‍ വച്ച് ജന്മം നല്കിയ കുഞ്ഞിനെ മിനിറ്റുകള്‍ക്കുള്ളില്‍ യുവതി ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രകാരം ആഗസ്റ്റ് 21നാണ് സംഭവം. ചോങ്കിംഗിലെ ഒരു റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയുടെ ലിഫ്റ്റിനുള്ളില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് തൊട്ടടുത്ത നിമിഷം തന്നെ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങിയ യുവതി അടുത്തുള്ള ചവറ്റുകൊട്ടയില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ ലിഫ്റ്റില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കുന്നതും ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും തറയില്‍ നിന്നും രക്തം തുടച്ച് നീക്കുന്നതും കാണാം. തുടര്‍ന്ന് ലിഫ്റ്റില്‍ ആളുകള്‍ കയറുന്നതിന് മുന്‍പായി കുഞ്ഞിനെ ലഗേജുകള്‍ക്കൊപ്പം ഒളിപ്പിക്കുകയും പിന്നീട് ലഗേജുകളുമായി ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി കുഞ്ഞിനെ ചവറ്റ് കൊട്ടയില്‍ ഉപേക്ഷിച്ചതിന് ശേഷം ടിഷ്യൂ പേപ്പറുകള്‍ കൊണ്ട് മൂടുകയും ചെയ്യുന്നു. തുടര്‍ന്ന് രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും വൃത്തിയാക്കിയതിന് ശേഷം അവിടെ നിന്ന് പോകുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
എന്നാല്‍ യുവതിയുടെ വിചിത്രമായ പെരുമാറ്റം മറ്റൊരു സ്ത്രീ ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ പിന്നീട് നാട്ടുകാര്‍ ചോങ്കിംഗിലെ ആശുപത്രിയില്‍ എത്തിച്ചു. ചോങ്കിംഗിലേക്ക് യാത്ര ചെയ്ത ഒരു ടൂര്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഈ യുവതിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്നും മൊഴിയെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്തതായും ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ പേര് വെളിപ്പെടുത്താത്ത ഡോക്ടര്‍ പറഞ്ഞതായി ദി കവര്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments