
സമൂഹ മാധ്യമങ്ങളിലൂടെ വ്യത്യസ്തമായ ഒട്ടനവധി വീഡിയോകള്‍ വൈറലാകാറുണ്ട്. ഇവയില്‍ ഭൂരിഭാഗവും കാണികളെ ഏറെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വീഡിയോകളാണ്. എന്നാല്‍ ചില വീഡിയോകളാകട്ടെ നെറ്റീസണ്‍സിന്റെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ജിമ്മിലെ വര്‍ക്കൗട്ടിനിടെ ഒരാളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതാണ് വീഡിയോയിലുള്ളത്.
വൈറലായ വീഡിയോയുടെ തുടക്കത്തില്‍ പിറന്നാളുകാരന് ഒരു ബാര്‍ബെല്‍ പിടിച്ചിരിക്കുന്നതാണ് കാണുന്നത്. ഈ ബാര്‍ബെല്ലില്‍ പിടിച്ചുകൊണ്ട് തന്നെ അടുത്ത നിമിഷം യുവാവ് സമ്മര്‍സാള്‍ട്ട് അടിച്ച്, കൃത്യമായി ബെഞ്ചിലേക്ക് ലാന്‍ഡ് ചെയ്യുന്നു. കിടന്നതിന് ശേഷം യുവാവിന്റെ നെഞ്ചിലാണ് പിറന്നാള്‍ കേക്ക് വയ്ക്കുന്നത്. ശേഷം ഈ കേക്ക് ബാര്ബെല്ലുപയോഗിച്ച് യുവാവ് കട്ട് ചെയ്യുന്നു. ഇതാണ് വീഡിയോ കണ്ട ഏറെ പേരെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയാണോ കേക്ക് കട്ടിംഗ് നടത്തേണ്ടത് എന്നും, ജിമ്മിലെ ഉപകരണങ്ങളിലെല്ലാം വിയര്‍പ്പും അഴുക്കും രോഗാണുക്കളുമായിരിക്കും, ഈ വൃത്തിയാണോ വലിയ കാര്യമായി അംഗീകരിക്കേണ്ടത് എന്നുമെല്ലാം പലരും കമന്റിലൂടെ രേഖപ്പെടുത്തിയത്.
വ്യത്യസ്തമായ കേക്ക് കട്ടിംഗിന് ശേഷം പിന്നെ യുവാവ് എഴുന്നേല്ക്കുകയാണ്. തുടര്‍ന്ന് ചെറിയൊരു 'ബോഡി ഷോ'യോട് കൂടി വീഡിയോ അവസാനിക്കുന്നു. ചിലര്‍ ഈ വീഡിയോയ്ക്ക് പിന്തുണ അറിയിച്ചും കമന്റുകളിടുന്നുണ്ട്. എന്താണ് ഇതിലൊരു മോശമെന്നും, ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ആഘോഷങ്ങളിലേര്പ്പെടുന്നു- ആ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നു, അത് ആസ്വദിക്കാവുന്നവര്‍ മാത്രം ആസ്വദിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാദം. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടത്.
When u skip Brain day pic.twitter.com/cjj53GYaIf
— Prithvi (@Puneite_) August 30, 2023






