ലോകമനസ്സുകളെ കീഴടക്കിയ സുന്ദരിയാണ് ഡയാന രാജകുമാരി. ഇപ്പോഴിതാ അവരുടെ 26 -ാം ചരമദിനത്തോട് അനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഡയാനയുടെ പഴയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിന് മുന്നില്‍ ഒറ്റയ്ക്കിരിക്കുന്ന പ്രണയത്തിന്റെ രാജകുമാരിയുടെ ചിത്രം ഏറെ സ്നേഹത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. ഡയാന രാജകുമാരിയുടെ 1992-ലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പകര്‍ത്തിയതാണ് ഈ ചിത്രം. 'എക്സ്'(ട്വിറ്റര്‍) ഉപയോക്താവായ മിമാന്സ ശേഖറാണ് ഇപ്പോള്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പങ്കുവച്ചത്. രാജകുമാരിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലെ മറ്റ് ചില ചിത്രങ്ങളോടൊപ്പമാണ് താജ്മഹലിന് മുന്പില് ഒറ്റയ്ക്കിരിക്കുന്ന ചിത്രവും പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിനുള്ളില്‍ 30 വയസ്സുള്ള രാജകുമാരി, സ്മാരകത്തിന് മുന്നിലെ ബഞ്ചില്‍ അതീവ സുന്ദരിയായി ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. വെള്ള കളര്‍ ടോപ്പും ചുമപ്പ് ജാക്കറ്റും പര്‍പ്പിള്‍ നിറത്തിലുള്ള പാവാടയും അതിന് ചേരുന്ന ഷൂസുമാണ് രാജകുമാരിയുടെ വേഷം.പ്രണയ കുടീരത്തിന് മുന്നില്‍ ഒറ്റയ്ക്കിരിക്കുന്ന രാജകുമാരിയുടെ ചിത്രം അന്ന് ഭര്‍ത്താവ് ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നാലെ അതെ വര്‍ഷം തന്നെ അവര്‍ വിവാഹമോചനത്തിനുള്ള നീക്കം പരസ്യമായി തുടങ്ങി.
അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജകീയ ദമ്പതികളെക്കുറിച്ച് ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്നെ നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരിയില്‍,വാലന്റൈന്‍സ് ഡേയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ തങ്ങളുടെ ഔദ്യോഗിക ഇന്ത്യാ പര്യടനം നടത്തിയത്. എന്നാല്‍ ഇരുവരും പരസ്പരവിരുദ്ധമായ ഷെഡ്യൂളുകളില്‍ ഏര്‍പ്പെട്ടിരുന്നത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങി എന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഇരുവരും ഒരുമിച്ച് താജ്മഹല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താജമഹല്‍ സന്ദര്‍ശനത്തിനായി ഡയാന രാജകുമാരി എത്തിയത് ഒറ്റയ്ക്ക്. ഈ സമയം മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിലായിരുന്ന തിരക്കിലായിരുന്നു ചാള്‍സ് രാജകുമാരന്.

Comments